വൈപ്പിൻ: ഗോശ്രീ രണ്ടാം പാലത്തിന്റെ കിഴക്കേ അപ്രോച്ച് റോഡിൽ വാഹനാപകടം. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. കാളമുക്കിൽ നിന്ന് മത്സ്യം കയറ്റി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന പെട്ടിഓട്ടോയുടെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട പെട്ടിഓട്ടോ എതിരെ വന്ന സ്വകാര്യ ബസിൽ ഇടിച്ച് മറിഞ്ഞു. വണ്ടിയിലുണ്ടായിരുന്ന മത്സ്യം മുഴുവനും റോഡിൽ ചിതറിവീണു. ഇതിനിടെ പെട്ടിഓട്ടോയുടെ പിന്നിൽ തട്ടി നിയന്ത്രണംവിട്ട് കാർ പാലത്തിന്റെ അപ്രോച്ച് റോഡിലെ സംരക്ഷണഭിത്തിയിൽ ഇടിച്ച് തീപിടിച്ചു. പെട്ടിഓട്ടോ ഡ്രൈവറുടെ കാൽ ഒടിഞ്ഞിട്ടുണ്ട്. ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.