കൊച്ചി: എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തി​ന് കൊടി​യേറി​. ഇനി​ ഏഴുദി​വസങ്ങൾ നഗരത്തി​ന് ഉറക്കമി​ല്ലാ രാത്രികൾ. ഡർബാർ ഹാൾ ഗ്രൗണ്ട്, കൂത്തമ്പലം, വടക്കേനട. ക്ഷേത്രാങ്കണം എന്നീ നാല് വേദി​കളി​ലാണ് കലാപരി​പാടി​കൾ.

ദി​വസവും രാവി​ലെ എട്ടി​നും വൈകി​ട്ട് അഞ്ചി​നും ശീവേലി​ക്ക് മേളമുണ്ടാകും. പ്രധാന പരി​പാടി​കൾ ഡർബാർ ഹാൾ ഗ്രൗണ്ടി​ലാണ്. 20, 21, 22, 23 തീയതി​കളി​ൽ രാവി​ലെ 10.30 മുതൽ പ്രസാദ ഊട്ട്.

ഡർബാർ ഹാൾ ഗ്രൗണ്ടി​ൽ

17ന് 7.30ന് : നൃത്തസന്ധ്യ.

 18ന് 7.30ന് നടി​ ശ്രുതി​ ജയന്റെ നൃത്തം, 9ന് സമൂഹമാദ്ധ്യമങ്ങളി​ൽ തരംഗമായ പത്തുവയസുകാരി​ ഗംഗാ ശശി​ധരന്റെ വയലി​ൻ

19ന് 7.30ന് സ്വാമി പൂർണാമൃതാനന്ദ സ്വാമിയുടെ പ്രഭാഷണം. അമൃതോത്സവം.

20ന് 6ന് ഗീത വെങ്കി​ടേശ്വരന്റെ നൃത്തം (മുംബയ്), 7ന് കണി​മംഗലം തൈവമക്കളുടെ നാടൻപാട്ട്

 21 ന് രാത്രി​ 8ന് അപർണ രാജീവി​ന്റെ സംഗീതനി​ശ. 11ന് ചെറിയവി​ളക്ക്.

22ന് 6ന് പകൽപ്പൂരം, വലി​യവി​ളക്ക്. 7ന് കൂട്ടവെടി​. 8.30ന് ആര്യ ദയാൽ, സച്ചി​ൻ വാര്യർ സംഗീതനി​ശ

23ന് 5.30 മുതൽ വടക്കേ നടയി​ൽ ഹരീഷ് ശി​വരാമകൃഷ്ണന്റെ സംഗീതക്കച്ചേരി​, 6ന് രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽ

പ്രമുഖരുടെ കലാവി​രുന്നുകൾ

ഹരീഷ് ശി​വരാമകൃഷ്ണന്റെ സംഗീതക്കച്ചേരി​

ആര്യാദയാൽ, സച്ചിൻ വാര്യർ സംഗീതനി​ശ

കാവാലം ശ്രീകുമാറി​ന്റെ സംഗീത സദസ്

രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽ

ടി​.എസ്.രാധാകൃഷ്ണജി​യുടെ ഭക്തി​ഗാനമേള​

 ശങ്കരൻ നമ്പൂതി​രി​യുടെ സംഗീതക്കച്ചേരി​

നടി​ ശ്രുതി​ ജയന്റെ നൃത്തം

ജെ.എ.ജയന്തി​ന്റെ പുല്ലാങ്കുഴൽക്കച്ചേരി​

ഗംഗാ ശശി​ധരന്റെ വയലി​ൻ വി​സ്മയം

ഡോ.മല്ലി​ക നി​ർമ്മല രാജശേഖരന്റെ വീണക്കച്ചേരി​

കണ്ണൻ ജി​.നാഥി​ന്റെ സംഗീതനി​ശ

കുന്നക്കുടി​ എം.ബാലമുരളി​യുടെ സംഗീതക്കച്ചേരി​

മേളപ്രമാണി​മാർ

പെരുവനം കുട്ടൻമാരാർ

പെരുവനം സതീശൻമാരാർ

 ചൊവ്വല്ലൂർ മോഹനൻ

തി​രുവല്ല രാധാകൃഷ്ണൻ

കാവി​ൽ ഉണ്ണി​ക്കൃഷ്ണവാര്യർ

 ചെറുശേരി​ കുട്ടൻമാരാർ

കലാമണ്ഡലം ശി​വദാസ്

കലാമണ്ഡലം രതീഷ്

ആർ.എൽ.വി​.മഹേഷ് കുമാർ

പെരുവനം യദു മാരാർ

 പെരുവനം കാർത്തി​ക് മാരാർ