കോതമംഗലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കോതമംഗലം കുരൂർ യൂണിറ്റ് വാർഷിക സമ്മേളനം നഗരസഭാ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്. ബേബി അദ്ധ്യക്ഷത വഹിച്ചു. ചെറുവട്ടൂർ നാരായണൻ, കെ.പി. മോഹനൻ, എ.ആർ. വിലാസിനി, കെ.ജെ. തോമസ്, കുര്യാക്കോസ് ജേക്കബ്, എൽ.സി. ശ്രീകുമാർ, കെ.കെ. കുമാരൻ, എൻ.കെ. വർഗീസ്, പി.പി. പൗലോസ്, എം.ബാലാജി തുടങ്ങിയവർ സംസാരിച്ചു. 80 വയസ് കഴിഞ്ഞ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. പുതിയ ഭാരവാഹികളായി കുര്യാക്കോസ് ജേക്കബ് (പ്രസിഡന്റ്), എൽ.സി. ശ്രീകുമാർ (സെക്രട്ടറി) എം. ബാലാജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.