മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി അസീസി സ്‌കൂൾ ഫോ‌ർ ദ ഡഫിന്റെ 37-ാം വാർഷികവും വിരമിക്കുന്ന അദ്ധ്യാപകരായ സി.ജെ.നൈസി, ഷില്ലി ഇട്ടിയച്ചൻ അനദ്ധ്യാപിക ഏലിയാമ്മ കുര്യാക്കോസ് എന്നിവർക്കുള്ള യാത്രഅയപ്പും നാളെ രാവിലെ 10ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9ന് സിസ്റ്റർ മാഗി ഫ്രാൻസിസ് പതാക ഉയർത്തും. തുടർന്ന് നടക്കുന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കോതമംഗലം രൂപത വികാരി മോൺസിഞ്ഞോർ ഫ്രാൻസിസ് കീരമ്പാറ അദ്ധ്യക്ഷത വഹിക്കും.