iap

കൊച്ചി: കൊച്ചിയിൽ നടക്കുന്ന ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ്(ഐ.എ.പി) ദേശീയ സമ്മേളനമായ ' പെഡിക്കോൺ 24 ' ന്റെ എല്ലാ വിവരങ്ങളും ലഭ്യമാകുന്ന മൊബൈൽ ആപ്പ് ഐ.എ.പി കൊച്ചിൻ ചാപ്റ്റർ തയ്യാറാക്കി. ഗതാഗതം, വാഹന പാർക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട് സമ്മേളന പ്രതിനിധികൾക്കും നാട്ടുകാർക്കും യാതൊരുബുദ്ധിമുട്ടും നേരിടാതിരിക്കാനുള്ള സംവിധാനങ്ങളാണ് ആപ്പിന്റെ പ്രത്യേകത.
ആപ്പിന്റെ ലോഞ്ചിംഗ് ഐ.എ.പി ദേശീയ പ്രസിഡന്റ് ഡോ.ജി.വി. ബസവരാജ് നിർവഹിച്ചു. ഡോ.എസ്. സച്ചിദാനന്ദ കമ്മത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ.എം. നാരായണൻ, ഡോ. ജുനൈദ് റഹ്മാൻ, ഡോ. രമേഷ് കുമാർ, ഡോ. അബ്രാഹം.കെ. പോൾ, ഡോ. വേണുഗോപാൽ എന്നിവർ പങ്കെടുത്തു.