c

കൊച്ചി: 'സി.ബി.എൽ.ആർ 24' പരീക്ഷ എഴുതുന്നതിന് കൊച്ചിൻ കസ്റ്റംസ് ബ്രോക്കേഴ്സ് അസോസിയേഷൻ(സി.സി.ബി.എ)യുടെ നേതൃത്വത്തിൽ 21 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചു. കസ്റ്റംസ് കമ്മിഷണർ ഗുർകരൺ സിംഗ് ബിയൻസ് ഐ.ആർ.എസ് ഉദ്ഘാടനം ചെയ്തു. സി.ബി.എൽ.ആർ പരീക്ഷ പാസാകുന്നവർക്കു കസ്റ്റം ബ്രോക്കറായി പ്രവർത്തിക്കാനുള്ള ലൈസൻസ് നൽകും. പരീക്ഷ പാസാകാനും ഈ മേഖലയിൽ മികച്ച പ്രകടനം നടത്തി സംരംഭകരെ കൂടുതൽ പ്രാപ്തരാക്കാനും പരിശീലനങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സി.സി.ബി.എ പ്രസിഡന്റ് സൂരജ് മുരളീധരൻ അദ്ധ്യനായി വഹിച്ചു. എഫ്.എഫ്.എഫ്.എ.ഐ ചെയർമാൻ ദുഷ്യന്ത് മുലാനി, ജോർജ്ജ് സേവ്യർ, പ്രോഗ്രാം കൺവീനർ വി.എസ്. പ്രദീപ്, ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.