കിഴക്കമ്പലം: കുമ്മനോട് തൃക്കയിൽ ശ്രീമഹാദേവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം 18 മുതൽ 23 വരെ നടക്കും. 18ന് രാവിലെ 8ന് സമ്പൂർണ നാരായണീയപാരായണം വൈകിട്ട് 6.15ന് ദീപാരാധന, 7.30ന് തൃക്കൊടിയേറ്റ്. തുടർന്ന് കൊടിപ്പുറത്ത് വിളക്കും അന്നദാനവും. 19ന് രാവിലെ 8ന് പറവെയ്പ്, വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7.15ന് കൈകൊട്ടിക്കളി, 7.30ന് നൃത്തനൃത്യങ്ങൾ, 20ന് രാവിലെ 11ന് സപ്തദ്രവ്യാഭിഷേകം, വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് തിരുവാതിരകളി, 8.30ന് കോഴിക്കോട് രംഗഭാഷയുടെ നാടകം- മൂക്കുത്തി. 21ന് രാവിലെ 11ന് ചാക്യാർകൂത്ത്, 11.30ന് ഉത്സവബലി, വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് കൈകൊട്ടികളിയും നാടൻപാട്ടും, 8.30ന് കഥാപ്രസംഗം. 22ന് രാവിലെ 10ന് ശീവേലി, വൈകിട്ട് 4ന് പകൽപ്പൂരം, 6.30ന് ദീപാരാധന, 7.30ന് നൃത്തനൃത്യങ്ങൾ, രാത്രി 9ന് വലിയ വിളക്ക്. 23ന് രാവിലെ 11ന് കലശാഭിഷേകം, വൈകിട്ട് 6.30ന് ആറാട്ട് എഴുന്നള്ളിപ്പ്, 7.30ന് ആറാട്ടുകടവിൽ ദീപാരാധന.