കോലഞ്ചേരി: കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ 75ാമത് വാർഷികാഘോഷം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം അദ്ധ്യക്ഷയായി. സിന്തൈ​റ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. വിജു ജേക്കബ് വിദ്യാർത്ഥികളെ അനുമോദിച്ചു. ജോയിന്റ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ് എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഉമ മഹേശ്വരി, പി.ടി.എ പ്രസിഡന്റ് എം.കെ. മനോജ്, കെ.എം. എൽദോ, എം.സി. പൗലോസ്, കെ.ജി. വിനയൻ, ദീപ എസ്. നായർ, കെ.എച്ച്. റഷീന, കെ.എം. കമാൽ, എൻ.ആർ. ജയശ്രീ, എം.ജെ. മിനി എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസുമാരായ മായ ആർ. കൃഷ്ണൻ, വി.എം. റംല എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.