fed

* ഭിന്നശേഷി വിഭാഗത്തിനായി പ്രത്യേക റൺ

കൊച്ചി: ഫെബ്രുവരി 11ന് നടത്തുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണി​ന് കൗണ്ട് ഡൗൺ ആരംഭിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മാരത്തണിൽ പങ്കെടുക്കാനുള്ള ആദ്യബിബ് രക്ഷാസൊസൈറ്റി ചെയർമാൻ ഡബ്ല്യു.സി. തോമസിന് കൈമാറി. ജന്മനാ കൈകളില്ലാതി​രുന്നി​ട്ടും ഡ്രൈവിംഗ് ലൈസൻസ് നേടിയ തൊടുപുഴ സ്വദേശിനി ജിലുമോൾ മാരിയറ്റ് തോമസിനെ ചടങ്ങിൽ ആദരിച്ചു.

മുൻ ഇന്ത്യൻ നെറ്റ്‌ബാൾ ടീം ക്യാപ്ടനും സിനിമാതാരവുമായ പ്രാചി തെഹ്ലാൻ, കോസ്റ്റ്ഗാർഡ് ഡി.ഐ.ജി എൻ. രവി, സതേൺ നേവൽ കമാൻഡ് കമാൻഡർ സൂപ്രണ്ട് സന്ദീപ് സബ്നിസ്, സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോ.എസ്.എച്ച്. പഞ്ചാപകേശൻ, ഡോ. ചർവകൻ, അനീഷ് കെ. പോൾ, ബൈജു പോൾ, ശബരി നായർ, എം.ആർ.കെ ജയറാം, മാരത്തൺ പ്രൊജക്ട് ഹെഡ് വിപിൻ നമ്പ്യാർ, കൺസൾട്ടന്റ് ജോസഫ് ആന്റണി തുടങ്ങിയവർ പങ്കെടുത്തു.

ഭിന്നശേഷിക്കാർക്ക് സ്‌പെഷ്യൽ റണ്ണും സംഘടിപ്പിക്കുന്നുണ്ട്.