അങ്കമാലി: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ടി.എച്ച്. മുസ്തഫയുടെ നിര്യാണത്തിൽ മൂക്കന്നൂരിൽ ചേർന്ന സർവകക്ഷിയോഗം അനുശോചിച്ചു. ഡി. സി. സി. ജനറൽ സെക്രട്ടറി കെ. പി. ബേബി ഉദ്ഘാടനം ചെയ്തു. പെൻഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. പി. ഗീവർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി, ടി. എം. വർഗീസ്, ഏല്യാസ് കെ. തരിയൻ, കെ. എസ്. മൈക്കിൾ, എ.ബി. ജയപ്രകാശ്, എം. കെ. തോമസ്, സി.എം. ബിജു, പി.വി. വർഗീസ്, ജോസ് മാടശേരി, പോൾ പി. ജോസഫ്, അഡ്വ. എം.ഒ. ജോർജ്, അഡ്വ. എം.പി. ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.