
നെടുമ്പാശേരി: ആലുവ, നെടുമ്പാശേരി മേഖലയിലെ മുതിർന്ന സി.പി.ഐ നേതാവ് എം.ഇ. പരീത് (67) നിര്യാതനായി. പുറയാർ മടത്താട്ട് വീട്ടിൽ ഇബ്രാഹിമിന്റെ മകനാണ്. സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടേറിയറ്റ് മെമ്പർ, കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ നേതാവ്, പുറയാർ മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യമാർ: പരേതയായ ആസിയ, ബുഷറ. മക്കൾ: മുനീർ, ഷെമീർ, ഷെറീന. മരുമക്കൾ: നെബില, ഷെഫീന.