
തൃപ്പൂണിത്തുറ: മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട് കാരുളിൽ ലൈനിന്റെ കിഴക്ക് ഭാഗത്തെ കണ്ണങ്കേരി തോട് നികത്തിയതോടെ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതിനാൽ തോട് പുന:സ്ഥാപിക്കണമെന്ന് കാരൂളിൽ ലൈൻ റെസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. കൗൺസിലർ യു. മധുസൂദനൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷനായി. ട്രൂറ പ്രസിഡന്റ് വി.പി.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. വനിതാ വേദിയുടെ ഉദ്ഘാടനം ട്രൂറ വനിതാ വേദി അംഗം പി.എൽ. അംബിക നിർവഹിച്ചു. കെ.എൽ.ആർ.എ സെക്രട്ടറി സതീഷ് കുമാർ, പി.എം.മായ, ജോയിന്റ് സെക്രട്ടറി സി.ജെ.ബിജു, വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, ട്രഷറർ ജയദേവൻ എന്നിവർ പങ്കെടുത്തു. വനിതാ വേദിയുടെ കലാപരിപാടികൾ നടന്നു.