നെടുമ്പാശേരി: കുരുമ്പക്കാവ് ഭഗവതി ക്ഷേത്രോത്സവം ആരംഭിച്ചു. ഇതോടനുബന്ധിച്ച് നടന്ന കലാപരിപാടികൾ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബിന്ദു സാബു, ക്ഷേത്രം പ്രസിഡന്റ് എം.കെ. കലാധരൻ, സെക്രട്ടറി സന്തോഷ് ചെമ്പരത്തി, രക്ഷാധികാരി എം.കെ. ശശിധരൻ, കൺവീനർ വി.ആർ. വിജയൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ ദിവസം ആചാര്യ ശ്യാമള വിജയന്റെ നേതൃത്വത്തിൽ നാരായണീയ പാരായണാർച്ചനയും നടന്നു.