
കൊച്ചി: കുമാരനാശാൻ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ആശാന്റെ ആശയങ്ങൾ കലാലയങ്ങളിലേക്ക്' എന്ന പ്രചരണ പരിപാടി എറണാകുളം കാരിക്കാമുറിയിലെ സ്വന്തം വസതിയിൽ പ്രൊഫ.എം.കെ. സാനു ഫ്ലാഗ് ഓഫ് ചെയ്തു.
ആശാന്റെ കാവ്യങ്ങൾ മന:പാഠമാക്കി കാവ്യഭംഗി ആസ്വദിക്കാൻ കഴിയണമെന്നും ജാതി മത ചിന്തകൾക്കതീമായ ആശാന്റെ ആശയം വിദ്യാർത്ഥികളും യുവജങ്ങളും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രബോധ ട്രസ്റ്റ് സെക്രട്ടറി ഡി.ഡി. നവീൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. കുമാരനാശാൻ സാംസ്‌കാരിക കേന്ദ്രം സെക്രട്ടറി കെ.ആർ. സജി, പ്രസിഡന്റ് ഡി.ജി. സുരേഷ്, ഡോ. ഉഷ കിരൺ, പി. രംഗദാസ പ്രഭു, സ്റ്റീഫൻ നാനാട്ട് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ആലുവ യു.സി. കോളേജിൽ സംഘടിപ്പിച്ച കുമാരനാശാൻ ശതാബ്ദി അനുസ്മരണ ചടങ്ങ് പ്രിൻസിപ്പൽ ഡോ.എം.ഐ. പുന്നൂസ് ഉദ്ഘാടനം ചെയ്തു. കുമാരനാശൻ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് ഡി.ജി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.സജി, ഡോ. സിബു മോടയിൽ, എ.എസ്. ശ്യാംകുമാർ, പി. ജ്യോതിക തുടങ്ങിയവർ സംസാരിച്ചു.