
തൃപ്പൂണിത്തുറ: 'ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന'യെന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ ജ 20ന് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചാരണാർത്ഥം ഇരുമ്പനം ക്വാറി യൂണിറ്റ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എ.ആർ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പി.എം. ബിനിൽ അദ്ധ്യക്ഷനായി. 8 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ തോട്ടുപുറം പോസ്റ്റ് ഇലവൻ ജേതാക്കളായി. സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ടി. അഖിൽദാസ് ഉദ്ഘാടനം ചെയ്തു. സി.പി.എം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അംഗം കെ.ടി. തങ്കപ്പൻ സമ്മാനങ്ങൾ വിതരണം ചെയ്തു.