കോലഞ്ചേരി: പുത്തൻകുരിശ് എം.ജി.എം ഹൈസ്കൂളിൽ ബോധവത്കരണ ക്ളാസ് നടത്തി. മാനേജർ സജി കെ. ഏലിയാസ് ഉദ്ഘാടനം ചെയ്തു. ഫാ. വർഗീസ് പനച്ചിയിൽ ക്ളാസെടുത്തു. ഹെഡ്മിസ്ട്രസ് നിഷി എം. പോൾ, സ്കൂൾ ലീഡർ നിരഞ്ജൻ ശ്രീനി എന്നിവർ സംസാരിച്ചു.