
തൃപ്പൂണിത്തുറ: എരൂർ ഗവ. കെ.എം യു.പി. സ്കൂളിൽ വായനക്കൂട്ടം ബാലസാഹിത്യകാരൻ പ്രശാന്ത് വിസ്മയ ഉദ്ഘാടനം ചെയ്തു. ഭാഷയും സാഹിത്യവും ഇതരകലകളും നവീകരിക്കപ്പെടുകയാണെന്നും പുസ്തക വായനയുടെ സുന്ദരമായ അനുഭവങ്ങളിലേക്ക് എത്താൻ കുട്ടികൾ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദ്ധ്യാപികമാരായ ശ്രീലത, റൂബി, ഷൈലജ, വിദ്യ എന്നിവർ സംസാരിച്ചു.