
ആലുവ: എസ്.എൻ.ഡി.പി യോഗം സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന മഹാകവി കുമാരനാശാന്റെ 100 ാം സ്മൃതി ദിനത്തോടനുബന്ധിച്ച് ആലുവ യൂണിയൻ എസ്.എൻ.ഡി.പി സ്കൂളിലെ പടിപ്പുര മാളികയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ആലുവ എസ്.എൻ.ഡി.പി സ്‌കൂൾ ഹെഡ്മാസ്റ്റർ സന്തോഷ് വി. കുട്ടപ്പൻ അനുസ്മരണ പ്രഭാഷണം നടത്തി. കവി എം.പി. ജോസഫ്, യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, സ്‌കൂൾ പ്രിൻസിപ്പൽ പി. കുമാരി സുജ, പി.ടി.എ പ്രസിഡന്റ് സുബൈർ അന്തോളിൽ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് അംഗങ്ങളായ വി.ഡി. രാജൻ, പി.പി. സനകൻ, വനിതാസംഘം പ്രസിഡന്റ് ലതാ ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ് എന്നിവർ സംസാരിച്ചു.
പടിപ്പുരമാളികയിലെ കുമാരനാശാന്റെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചയും നടന്നു. അദ്ധ്യാപകരും വിദ്യാർത്ഥികളും കുമാരനാശാന്റെ വിവിധ കവിതകളും ചൊല്ലി.