chittayam
കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ കൺവെൻഷൻ പെരുമ്പാവൂരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ഒരേസമയം ഒരുവ്യക്തിക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ് നിജപ്പെടുത്തണമെന്നും സ്വന്തമായി ഭൂമിയില്ലാത്ത കർഷകത്തൊഴിലാളിക്ക് 50 സെന്റ് ഭൂമി വീതം അനുവദിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.എൻ. സന്തോഷ് അദ്ധ്യക്ഷതവഹിച്ചു.

സെക്രട്ടറി കെ. രാജു, നേതാക്കളായ ഇ.കെ. ശിവൻ, രാജേഷ് കാവുങ്കൽ, എം.പി. സന്തോഷ്, രാജപ്പൻ കെ.കെ, സുബ്രഹ്മണ്യൻ ടി, എ. കുഞ്ഞപ്പൻ, പി.എം. ശിവൻ, പി.ജി. ശാന്ത, എം.പി. ജോസഫ്, കെ.എ. മൈതീൻപിള്ള, വി.എം. ഷാജി എന്നിവർ സംസാരിച്ചു.