ആലുവ: മഹാകവി കുമാരനാശാന്റെ 100ാമത് വിയോഗ ദിനം ആലുവ ശ്രീനാരായണ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം ക്ലബ് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറിയുമായ കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

അസി. സെക്രട്ടറി ടി.യു. ലാലൻ അനുസ്മരണ പ്രഭാഷണം നടത്തി. സെകട്ടറി കെ.എൻ. ദിവാകരൻ, ആർ.കെ. ശിവൻ, ഹരിഹരൻ തെങ്ങോട്, പി.എസ്. ഓംകാർ, ലൈല സുകുമാരൻ, എം.പി. നാരായണൻകുട്ടി, പി.എം. വേണു, ബാബുരാജ്, ഷിജി രാജേഷ്, സിന്ധു ഷാജി, കെ.ആർ. അജിത്ത്, എൻ.കെ. വിജയൻ, ദാസൻ പുന്നവേലി, വിനോദ് മഠത്തിമൂല, ഇ.കെ. ഷാജി, ഇ.ഡി. സോമൻ എന്നിവർ സംസാരിച്ചു.