നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ചെങ്ങമനാട് ശാഖ സംഘടിപ്പിച്ച കുമാരനാശാൻ അനുസ്മരണം ശാഖ പ്രസിഡന്റ് കെ.ആർ. ദിനേശ് ഉദ്ഘാടനം ചെയ്തു. കുമാരനാശാൻ കുടുംബയൂണിറ്റ് കൺവീനർ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി കെ.ഡി. സജീവൻ, വനിതാ സംഘം സെക്രട്ടറി ഷീന രാജീവ്, പ്രസിഡന്റ് ലീലാ ശശി, ലമിത സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.