പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ തോട്ടുവ മംഗലഭാരതി ആശ്രമത്തിൽ അനുകമ്പാദശകം പഠനക്ലാസ് സംഘടിപ്പിച്ചു. മംഗലഭാരതി മഠാധിപ സ്വാമിനി ജ്യോതിർമയി ഭാരതി അദ്ധ്യക്ഷത വഹിച്ചു. സ്വാമിനി ത്യാഗീശ്വരി അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാ കാര്യദർശി സി.എസ്. പ്രതീഷ്, കെ.എസ്. അഭിജിത്, പി. ബി. ദർശൻ, പി.എസ്. ശ്യാമ എന്നിവർ സംസാരിച്ചു. കെ.പി. ലീലാമണി പഠനക്ലാസ് നയിച്ചു.