ആലുവ: പുരുഷഭാവനയുടെ പക്ഷപാതങ്ങളെ ചോദ്യം ചെയ്ത കുമാരനാശാൻ ലിംഗനീതിയുടെ വഴി തുറന്ന കവിയാണെന്ന് ആലുവ യു.സി കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് പറഞ്ഞു.
യു.സി കോളേജ് മലയാള വിഭാഗവും കൊച്ചി കുമാരനാശാൻ സാംസ്‌കാരിക കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച കുമാരനാശാൻ വിയോഗ ശതാബ്ദി ആചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.ജി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. സിബു മോടയിൽ, കെ.ആർ. സജി, എ.എസ്. ശ്യാംകുമാർ, ഡോ. ഉഷാകിരൺ എന്നിവർ സംസാരിച്ചു.