പെരുമ്പാവൂർ: അകനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ നടന്ന മിനി മാരത്തണിൽ 159ഓളംപേർ പങ്കെടുത്തു. 5 കിലോമീറ്റർ ഫൺ റൺ , 10 കിലോമീറ്റർ റൺഎന്നീ രണ്ടു ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോളി ബാബു വിതരണം ചെയ്തു.