കാലടി: മാണിക്യമംഗലം സായ് ശങ്കര ശാന്തികേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസന്റെ ജീവിതകഥ പറയുന്ന, കേരളകൗമുദി പ്രസിദ്ധീകരിച്ച "നന്മമരം" നാടിന് സമർപ്പിച്ചു. കാലടി പുത്തൻകാവ് മകരച്ചൊവ്വ മഹോത്സവ വേദിയിൽ കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ കാർപ്പിള്ളിക്കാവ് മാനേജിംഗ് ട്രസ്റ്റി ശ്രീകുമാർ തിരുമേനിക്ക് നൽകി ജനകീയ സമർപ്പണം നടത്തി.
ഗ്രന്ഥകാരൻ സായ് ശങ്കര ശാന്തികേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ, മകരച്ചൊവ്വ മഹോത്സവ പ്രസിഡന്റ് സി. ഗോപി, വൈസ് പ്രസിഡന്റ് സലീഷ് ചെമ്മണ്ടൂർ, സെക്രട്ടറി എൻ.സുധീഷ്, ട്രഷറർ ഇ.കെ. ശങ്കരമണി, എം. കെ. കുഞ്ഞോൽ, ക്ഷേത്ര ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.