
തൃപ്പൂണിത്തുറ: നഗരസഭയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ പച്ചക്കറി തൈകൾ, വളം എന്നിവ വിതരണം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷനായി. വികസനകാര്യ ചെയർപേഴ്സൺ ജയപരമേശ്വരൻ, ആരോഗ്യകാര്യ ചെയർമാൻ സി.എ. ബെന്നി, കൗൺസിലർമാർ കെ.പി. ജയകുമാർ, യു. മധുസൂദനൻ, ഡി. അർജുനൻ, ആന്റണി ജോ വർഗീസ്, ജിഷ ഷാജി, രാജി അനിൽ, വള്ളി മുരളീധരൻ, കൃഷി ഓഫീസർ കെ.പി. സോണിയ എന്നിവർ സംസാരിച്ചു.