ആലുവ: വിവിധ ക്ഷേത്രങ്ങളിൽ വിവിധ പരിപാടികളോടെ മകരചൊവ്വ മഹോത്സവം നടത്തി. നഗരത്തിൽ ചീരക്കട ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിൽ മകരചൊവ്വ പൊങ്കാല മഹോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ അഷ്ടാഭിക്ഷേകം, പ്രസാദംഊട്ട്, പൊങ്കാല സമർപ്പണം, ദീപാരാധന, പ്രസാദ വിതരണം എന്നിവ നടന്നു.
എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ വക കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലും മകരചൊവ്വ മഹോത്സവം നടന്നു. നിരവധി ഭക്തർ പൊങ്കാലയർപ്പിച്ചു.