
തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ മൃഗസംരക്ഷണ മേഖലയിലെ വിവിധ പദ്ധതികളുടെ ഭാഗമായി പോത്തിൻകുട്ടികളുടെ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സജിതമുരളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.എ. ഗോപി അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടി.കെ.ജയചന്ദ്രൻ, സുധനാരായണൻ, മിനി പ്രസാദ്, പഞ്ചായത്ത് അംഗം എ.എസ്. കുസുമൻ, വെറ്ററിനറി ഡോക്ടർ റാണാരാജ് എന്നിവർ സംസാരിച്ചു.