
പുതിയ ഷോറൂമുകളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികൾ
കൊച്ചി: ചുങ്കത്ത് ജുവലറിയുടെ കൊല്ലത്തെ പുതിയ രണ്ട് ഷോറൂമുകളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ജനുവരി 23 മുതൽ 26 വരെ റിപ്പബ്ളിക് ദിന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കുണ്ടറയിൽ പുതിയ ഷോറൂമിന്റെയും നവീകരിച്ച കൊല്ലം ഷോറൂമിന്റെയും ഉദ്ഘാടനങ്ങളുടെ ഭാഗമായി പാരമ്പര്യ ട്രസ്റ്റും ടി .കെ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റുമായി ചേർന്ന് ഭരണഘടനയുടെ ഉള്ളടക്കം പ്രചരിപ്പിക്കാൻ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഭരണഘടനയുടെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ പ്രദർശനം, ക്വിസ്, ദേശഭക്തിഗാനം, ചിത്രരചന മൽസരങ്ങൾക്കൊപ്പം കലാസന്ധ്യയും സംഘടിപ്പിക്കും. സ്‌കൂൾ, കോളേജ് പൊതു വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡ്, മൊമന്റോ, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനമായി ലഭിക്കും.