മൂവാറ്റുപുഴ: മുറിക്കൽ ബൈപ്പാസ് സ്ഥലം ഏറ്റെടുക്കൽ പ്രക്രിയയിൽ നിർണായക ചുവടുവയ്പ്. ഏറ്റെടുത്ത സ്ഥലങ്ങളുടെ ഉടമകൾക്ക് പണം വിതരണം തുടങ്ങി. മുറിക്കൽ പാലം തുറക്കുന്നതിന് പ്രധാന തടസമായിരുന്ന സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപന നടപടികൾ പൂർത്തിയാക്കിയാണ് പണം വിതരണം തുടങ്ങിയത്. എം. എൽ.എ യുടെ ഇടപെടലിനെ തുടർന്ന് ഏറ്റെടുക്കലിനുള്ള കാലാവധി നീട്ടി കിട്ടിയതോടെയാണ് നടപടികൾ വേഗത്തിലാക്കാൻ കഴിഞ്ഞത്. 1.9525 ഹെക്ടർ സ്ഥലമാണ് സർക്കാർ ഏറ്റെടുത്തത്. മുറിക്കൽ പദ്ധതിക്കായി 64.9 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. എന്നാൽ പദ്ധതിയിൽ കാതലായ മാറ്റം വരുത്തിയാണ് പുതിയ രൂപകൽപ്പന.