1

പള്ളുരുത്തി: കവി ഹസീനാ നജീബിന്റെ കവിതാസമാഹാരമായ "പ്രയത് നാത്മഗതം" പ്രകാശനം ചെയ്തു. ഇടക്കൊച്ചി വലിയകുളം മൈതാനിയിൽ പൗരാവലി സംഘടിപ്പിച്ച ചടങ്ങ് കെ.ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പ്രസിഡന്റ് ബെയിസിൽ മൈലന്തറ അദ്ധ്യക്ഷനായി. സാഹിത്യകാരൻ എം.വി.ബെന്നി ചടങ്ങിൽ പുസ്തകം പ്രകാശനം ചെയ്തു. മുൻ മേയർ സൗമിനി ജയിൻ പുസ്തകം ഏറ്റുവാങ്ങി. സുനില ഷിബി ഷെറി പുസ്തകം പരിചയപ്പെടുത്തി. കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ , ജീജ ടെൻസൻ . എൻ.ആർ. ശ്രീകുമാർ , എം.എം. സലീം, ദീപം വത്സൻ, റ്റി.സുവർണ്ണ കുമാരി , സൈറ റഷീദ്, തുടങ്ങിയവർ പ്രസംഗിച്ചു.