കൊച്ചി: മത്തായി മാഞ്ഞൂരാന്റെ 54-ാം ചരമവാർഷികത്തോടനുബന്ധിച്ച് കേരള പീപ്പിൾസ് മൂവ്‌മെന്റ് അനുസ്മരണ സമ്മേളനം നടത്തി. അഡ്വ.ജേക്കബ് പുളിക്കൻ, അഡ്വ.ജോൺസൺ പി.ജോൺ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
കാലത്തിനുമുമ്പേ ചിന്തിച്ച ധീഷണശാലിയായ രാഷ്ട്രീയ ചിന്തകനായിരുന്നു മത്തായി മാഞ്ഞൂരാനെന്ന് അദ്ദേഹം അനുസ്മരിച്ചു.
കെ.കെ. വാമലോചനൻ അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് വടക്കഞ്ചേരി, മുഹമ്മദ് നസീർ, കെ. വിജയൻ, ത്രേസ്യ തോമസ്, ലൈല നവീൻ കുമാർ, കെ.ആർ.മീന, ഇ.പി.നോയൽ, കെ.എൻ. ജയപ്രകാശ്, നസീർ ധർമൻ, അബ്ദുൾ സലിം തുടങ്ങിയവർ സംസാരിച്ചു.