ആലുവ: ചൂർണിക്കര പഞ്ചായത്ത് ഭിന്നശേഷി കലോത്സവം 'നിറവ് 2024'ഉം ലോക പാലിയേറ്റീവ് ദിനാചരണവും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കീം, സ്ഥിരം സമിതി ചെയർമാൻമാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, റൂബി ജിജി, സെക്രട്ടറി പി.കെ. മഹേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.