
മരട് : നഗരസഭയുടെ നേതൃത്വത്തിൽ ലോക പാലിയേറ്റീവ് ദിനം ആചരിച്ചു . കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു.കിടപ്പ് രോഗികൾക്ക് 500 പുതപ്പുകൾ വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻൻഡിംഗ് കമ്മിറ്റി ചെയർമാൻ മാരായ റിനി തോമസ് ,റിയാസ് . കെ മുഹമ്മദ്, ശോഭ ചന്ദ്രൻ , ബിനോയ് ജോസഫ് , ബേബി പോൾ , കൗൺസിലർമാരായ സി. ആർ ഷാനവാസ്, പി.ഡി. രാജേഷ്, ചന്ദ്ര കലാധരൻ , മിനി ഷാജി, ബെൻഷാദ് നടുവിലവീട്, സിബി സേവ്യർ തുടങ്ങിയവർ പ്രസംഗിച്ചു .