നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് റെസിഡന്റ്സ് അസോസിയേഷനുകൾ കേന്ദ്രീകരിച്ച് ജൈവ പച്ചക്കറി ഉത്പാദനം ലക്ഷ്യമിട്ട് ആരംഭിച്ച 'നിറവ്' പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് വിത്തുകൾ കൈമാറി ഉദ്ഘാടനം ചെയ്തു.

നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ ഭരതൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ആനി കുഞ്ഞുമോൻ, ഗ്രാമപഞ്ചായത്ത് അംഗം എ.വി. സുനിൽ, പി.ഡി. തോമസ്, കെ.കെ. അഭി, ജോബി നെൽക്കര, ബ്ലോക്ക് കൃഷി അസി. ഡയറക്ടർ പുഷ്യരാജൻ, പി.പി. സാജു, ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.