ചോറ്റാനിക്കര: സംസ്ഥാന കുടുംബശ്രീ മിഷൻ ഹരിതകർമ സേനാംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ കപ്പാസിറ്റി ബിൽഡിംഗ് പരിശീലനത്തിന് തുടക്കമായി. ചോറ്റാനിക്കര , മണീട് പഞ്ചായത്തുകളിലെ ഹരിത കർമസേനാംഗങ്ങൾക്കുള്ള പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു. സഹൃദയ ടെക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം പി.വി.പൗലോസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ രജനി മനോഷ്, സി.ഡി.എസ് ചെയർപേഴ്സൺ കവിത മധു, സഹൃദയ ടെക്ക് മാനേജർ ജീസ് പി.പോൾ എന്നിവർ സംസാരിച്ചു.