y

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ കർവി യൂണിവേഴ്സ് ട്രാൻസ് 2023 അവാർഡ് ജേതാവും അക്കൗണ്ട് ഉടമയുമായ തീർത്ഥ സാർവികയെ ആദരിച്ചു. ചെയർമാൻ ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സോജൻ ആന്റണി അദ്ധ്യക്ഷനായി. പ്രീമിയം ഇടപാടുകാരെ തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ് ആദരിച്ചു.

ഭരണസമിതി അംഗങ്ങളായ ഇ.കെ. ഗോകുൽദാസ്, വി.വി. ഭദ്രൻ, അഡ്വ. വി.സി. രാജേഷ്, ഇ.ടി. പ്രദീഷ്, ടി.വി. പ്രീതി, സുമയ്യ ഹസൻ, അഡ്വ. മധുസൂദനൻ, ബോർഡ് ഒഫ് മാനേജ്മെന്റ് അംഗം ഡോ. ശശികുമാർ എന്നിവർ ചേർന്ന് സോളാർ വായ്പാ വിതരണം നിർവഹിച്ചു. ബോർഡ് ഒഫ് മാനേജ്മെന്റ് ചെയർമാൻ കെ.കെ. രാമചന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് തോമസ് പോൾ, ബാങ്ക് അംഗവും ചാനൽ റിപ്പോർട്ടറുമായ സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ബാങ്ക് സി.ഇ.ഒ കെ.ജയപ്രസാദ് സ്വാഗതവും ബ്രാഞ്ച് മാനേജർ സിദ്ദുലാൽ ജോർജ് നന്ദിയും പറഞ്ഞു.