
ചോറ്റാനിക്കര : മണീട് ഗ്രാമപഞ്ചായത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെയും എക്സൈസ് വിമുക്തിയുടെയും എച്ച്.എം എ.യുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗാമായി യോഗ - പി.എസ്.സി പരിശീലനങ്ങൾക്ക് തുടക്കമായി. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ് അദ്ധ്യക്ഷനായി. മോളി തോമസ് , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജ്യോതി രാജീവ്, മിനി തങ്കപ്പൻ, അനീഷ് സി.ടി.അംഗങ്ങളായ ശോഭ ഏലിയാസ്, ബിനി ശിവദാസ്, ഇന്റർനാഷണൽ യോഗാചര്യൻ ബിനോയ് തോമസ്, ലക്ഷ്യ പി.എസ്.സി കോ ഓർഡിനേറ്റർ ശരത് എന്നിവർ സംസാരിച്ചു.
പദ്ധതി സംബന്ധിച്ച പ്രവർത്തന റിപ്പോർട്ട് വിമുക്തി മിഷൻ എറണാകുളം ജില്ലാ കോഡിനേറ്റർ ബിബിൻ ജോർജ് അവതരിപ്പിച്ചു. ചടങ്ങിൽ എക്സൈസിന്റെയും എച്ച്. എം.എ യുടെയും പ്രതിനിധികൾ പങ്കെടുത്തു.