 
കൊച്ചി: ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയുടെ ഏഴാമത് സ്ഥാപകദിനം എറണാകുളം ചിന്മയ പ്രജ്ഞ പ്രതിഷ്ഠാനിൽ ചാണക്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലീഡർഷിപ്പ് സ്റ്റഡീസ് ഡയറക്ടറും എഴുത്തുകാരനുമായ ഡോ. രാധാകൃഷ്ണൻ പിള്ള ഉദ്ഘാടനം ചെയ്തു. ഭാരതീയ പാരമ്പര്യത്തിൽ ഊന്നിയുള്ള പഠനം വിദ്യാർത്ഥികളുടെ സമഗ്രവളർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. മികവ് പുലർത്തിയ ജീവനക്കാരെയും വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.
വൈസ് ചാൻസലർ പ്രൊഫ. അജയ് കപൂർ അദ്ധ്യക്ഷത വഹിച്ചു. കോയമ്പത്തൂർ ചിന്മയ ഇന്റർനാഷണൽ റെസിഡൻഷ്യൽ സ്‌കൂൾ റെസിഡന്റ് ഡയറക്ടർ സ്വാമി അനുകൂലാനന്ദ, രജിസ്ട്രാർ ഇൻ ചാർജ് പ്രൊഫ.ടി. അശോകൻ, ചിന്മയ വിശ്വവിദ്യാപീഠം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ. അപ്പാറാവു മുക്കാമല, ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി പ്രിൻസിപ്പൽ ഡോ.സുധീർബാബു യാർലഗഡ എന്നിവർ പ്രസംഗിച്ചു.