ആലുവ: ദക്ഷിണ നാവിക ആയുധ സംഭരണശാലയിലും കൊച്ചി നേവൽ ബേസിലും നടന്ന ഹിതപരിശോധനയിൽ ഐ.എൻ.ടി.യു.സിയെ പിന്തള്ളി ബി.എം.എസ് രണ്ടാം സ്ഥാനത്തെത്തി. ബി.എം.എസിന് 22.7 ശതമാനം പിന്തുണ ലഭിച്ചു. സി.ഐ.ടി.യുവാണ് ഒന്നാം സ്ഥാനത്ത്.
ആലുവ എൻ.എ.ഡിയിൽ ബി.എം.എസ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി. മേഖലാ പ്രസിഡന്റ് ഇ.ജി. ജയപ്രകാശ്, സെക്രട്ടറി സജിത് ബോൾഗാട്ടി, പി.എം. മുരുകേശ്, വി.ടി. സുനിൽകുമാർ, പി. പ്രജിത്, ടി.എസ്. രാജീവ്, കെ.പി. വിനൂപ്, ശ്രീജിത്, സുഭാഷ്, സനോജ്, പുഷ്പാകരൻ എന്നിവർ നേതൃത്വം നൽകി.