
തൃപ്പൂണിത്തുറ: ഉദയംപേരൂരിലെ സ്ഥിരം അപകടമേഖലയായ വൈക്കം റോഡിലെ പത്താംമൈൽ വളവിലെ മീഡിയനിലേക്ക് ഇന്നലെ ഉച്ചയോടെ കാർ ഇടിച്ചു കയറി അപകടമുണ്ടായി. മീഡിയൻ തിരിച്ചറിയുന്ന വിധത്തിൽ ഇവിടെ റിഫ്ലക്ടറോ അപകട സൂചനാ ബോർഡുകളോ ഇല്ല. മീഡിയനിൽ വാഹനങ്ങൾ നിത്യേനയെന്നോണം ഇടിച്ചു കയറുന്നുണ്ട്. അപകടങ്ങൾ ഒഴിക്കാൻ അധികാരികൾ ഉടൻ നടപടി സ്വീകരിക്കണമെന്ന് പ്രിയദർശിനി സാംസ്കാരിക വേദി പ്രസിഡന്റ് ബാരിഷ് വിശ്വനാഥ് ആവശ്യപ്പെട്ടു.