നെടുമ്പാശേരി: അരയിൽ ഒളിപ്പിച്ച് കടത്തികൊണ്ടുവന്ന 24ലക്ഷംരൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. എമിറേറ്റ്‌സ് എയർലൈൻസ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി അരവിന്ദാക്ഷൻ പിള്ളയുടെ പക്കൽനിന്നാണ് നാല് സ്വർണച്ചെയിനുകൾ പിടികൂടിയത്.