p

കൊച്ചി: കാവി തൊപ്പി. പൈജാമയ്ക്ക് മുകളിൽ മോദി കോട്ട്. കേരളത്തിലെ ഫാഷൻ ഹബ്ബായ കൊച്ചിയിൽ ഇക്കുറി ഉത്തരേന്ത്യൻ ഗെറ്റപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്. ഓരോ സംസ്ഥാനങ്ങളിലും സന്ദർശിക്കുമ്പോൾ ആ നാടിന്റെ തനത് വേഷം ധരിക്കുക മോദിയുടെ രീതികളിൽ ഒന്നായിരുന്നു. എന്നാൽ കേരളത്തിലെ രണ്ടാം റോഡ് ഷോയിൽ പതിവ് വസ്ത്രത്തെയാണ് മോദി കൂട്ടുപിടിച്ചത്. ജുബ്ബയും മുണ്ടും ധരിച്ചായിരുന്നു പോയവർഷം തേവരയിൽ നടന്ന റോഡ് ഷോയ്ക്കായി മോദി എത്തിയത്.