ചോറ്റാനിക്കര: കണയന്നൂർ ശ്രീവല്ലീശ്വര ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് ഇന്ന് കൊടിയേറി 25ന് ആറാട്ടോടെ സമാപിക്കും. ഇന്ന് വൈകിട്ട് ക്ഷേത്രം തന്ത്രികൾ ജിതിൻ ഗോപാൽ, ക്ഷേത്രം മേൽശാന്തി പുരുഷോത്തമൻ എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് ശ്രീഭൂത ബലിയും കൊടിമരച്ചോട്ടിൽ പറ നിറയ്ക്കലും നടക്കും. ഉത്സവത്തിന്റെ തുടർന്നുള്ള ദിവസങ്ങളിൽ സ്കന്ദപുരാണ യജ്ഞവും തിരുവാതിര കളിയും കുടുംബയൂണിറ്റുകളുടെ വിവിധ കലാപരിപാടികളും ഭക്തിഗാനസുധയും കൈകൊട്ടിക്കളിയുമുണ്ടാകും. ഉത്സവത്തിന്റെ ഭാഗമായി വിവിധ കുടുംബ യൂണിറ്റുകളുടെയും കാവടി സംഘത്തിന്റെയും നേതൃത്വത്തിൽ കാവടി വരവും നടക്കും. 25-ന് രാവിലെ എട്ടു മുതൽ വൈകിട്ട് ആറു വരെ സ്കന്ദ സംഗീതോത്സവവും നടക്കും. വൈകിട്ട് ഏഴിന് ആറാട്ടോടെ സമാപനം.

കാവടി ഘോഷയാത്ര ഇന്ന്

വൈകിട്ട് 4.30 ന് തുപ്പംപടി ശ്രീനാരായണഗുരുദേവ മണ്ഡപത്തിൽ മുദ്രനിറച്ച് വൈകിട്ട് 6 മണിക്ക് ഘോഷയാത്ര പുറപ്പെടുന്നു. ഘോഷയാത്രയിൽ ആട്ട കാവടികൾ കൊട്ടക്കാവടികൾ പൂക്കാവടികൾ വാദ്യമേളങ്ങൾ നാടൻ കലാരൂപങ്ങൾ എന്നിവയും താല രഥ അകമ്പടിയോടുകൂടി രാത്രി 9.30 ന് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും.