
NATA പരീക്ഷ
അഞ്ചു വർഷ ആർക്കിടെക്ചർ ബിരുദ കോഴ്‌സ് പ്രവേശനത്തിന് കൗൺസിൽ ഫോർ ആർക്കിടെക്ചർ നടത്തുന്ന പ്രത്യേക അഭിരുചി പരീക്ഷ- NATAയ്ക്ക് വിദ്യാർത്ഥികൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. പ്ലസ്ടു തലത്തിൽ കണക്കു പഠിച്ചിരിക്കണം. ഏപ്രിൽ മുതൽ ജൂലായ് വരെ എല്ലാ ശനി, ഞായർ ദിവസങ്ങളിൽ പരീക്ഷ എഴുതാം. രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾക്ക് www.nata.in അല്ലെങ്കിൽ www.coa.gov.in സന്ദർശിക്കുക.
അനിമേഷൻ പോളിസി
2029- ഓടെ 50000 പേർക്ക് തൊഴിൽ നൽകാനുതകുന്ന അനിമേഷൻ പോളിസി സംസ്ഥാന സർക്കാർ പുറത്തിറക്കി. അനിമേഷൻ, വിഷ്വൽ ഗ്രാഫിക്‌സ്, കോമിക്‌സ്, ഗെയിമിംഗ് ടെക്‌നോളജി, വിർച്വൽ/ഓഗ്മെന്റഡ് റിയാലിറ്റി മേഖലയിൽ വരാനിരിക്കുന്ന തൊഴിലവസരങ്ങൾ, സാദ്ധ്യതകൾ, ഉപരിപഠന, സ്‌കിൽ വികസന സാദ്ധ്യതകൾ, മീഡിയ, എന്റർടെയിൻമെന്റ് രംഗത്തെ അവസരങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് പോളിസിയിൽ ഊന്നൽ നൽകിയിട്ടുണ്ട്. ഈ മേഖലയിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ പ്രോഗ്രാമുകളുണ്ട്. ഗെയിമിംഗ് ടെക്‌നോളജിയിൽ ബി.ടെക് പ്രോഗ്രാമിനും അവസരമുണ്ട്.
ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്‌സുകൾ
കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ആറു കോഴ്‌സുകൾക്ക് കൂടി യു.ജി.സി അംഗീകാരം നൽകി. ഇതോടെ അംഗീകാരമുള്ള കോഴ്‌സുകളുടെ എണ്ണം 22 ആയി. ബി.സി.എ, ബി.എ പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, നാനോ എന്റർപ്രണർഷിപ്പ്, എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, പൊളിറ്റിക്കൽ സയൻസ് എന്നിവയാണ് പുതിയ കോഴ്‌സുകൾ.
ഇന്നോവേഷൻ യൂണിവേഴ്‌സിറ്റി
പുനെ ഡി.വൈ പട്ടേൽ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള അജിൻക്യാ ഇന്നൊവേഷൻ യൂണിവേഴ്‌സിറ്റിയിൽ 2024- 25 വർഷത്തേക്കുള്ള ബി.ബി.എ, എം.ബി.എ പ്രോഗ്രാമിന് അപേക്ഷിക്കാം. ഫിൻ ടെക്, എന്റർപ്രണർഷിപ്പ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ് മാനേജ്മെന്റ്, കൺസ്ട്രക്ഷൻ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ സ്‌പെഷ്യലൈസേഷനുകളുണ്ട്. www.
ഡിസൈൻ കോഴ്‌സുകൾ
ചണ്ഡിഗഢ് യൂണിവേഴ്‌സിറ്റി ഡിസൈൻ പ്രോഗാമിന് അപേക്ഷിക്കാം. ഇൻഡസ്ട്രിയൽ ഡിസൈനിൽ ബി.ഡെസ് പ്രോഗ്രാമുണ്ട്. പ്രവേശനത്തിനായി പ്രത്യേക അഭിരുചി പരീക്ഷ CUCET - യുണ്ട്. ഇന്റീരിയർ ഡിസൈൻ, ഫൈനാർട്‌സ്, ഫാഷൻ ഡിസൈൻ, ഫാഷൻ ആൻഡ് ഡിസൈൻ എന്നിവയിൽ ബിരുദ പ്രോഗ്രാമുകളുണ്ട്. www.cucet.cuchd.in.