ആലുവ: ആലുവ സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് എൽ.പി സ്കൂൾ പൂർവ വിദ്യാർത്ഥിസംഗമം അൻവർ സാദത്ത് എം.എൽ.എയും ആലുവ അപ്പെക്സ് ഹോസ്പിറ്റൽ പീഡിയാട്രീഷൻ ഡോ. പി.എ. അനസും ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനീഷ ഷജ്ബാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മജിത ഇല്യാസ്, എം.എ. രശ്മി, സിസ്റ്റർ റോസിലി വർഗീസ്, എൽ.പി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷൈല, കെ.എം. സഹീർ, വി.പി. ജോർജ്, അബ്ദുൽ റഫീഖ്, ജോളി മൂത്തേടൻ, ബാബു കുളങ്ങര, ഷീല, സാദിയ സൈദ്, ജാസ്മിൻ ബെന്നി, കെ.വി. അനീഷ്, ശ്രീജിത്ത്, ആദ്യ, ഗ്രീഷ്മ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. മുൻ അദ്ധ്യാപകരെ ആദരിച്ചു.