തൃപ്പൂണിത്തുറ: പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മകര പൊങ്കാല സമർപ്പണം നാളെ നടക്കും. മകരമാസത്തിലെ ഭരണിനാളിൽ നടക്കുന്ന പൊങ്കാല സമർപ്പണത്തിന് വിപുലമായ സജ്ജീകരണങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. രാവിലെ ക്ഷേത്രം തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെ പണ്ഡാര അടുപ്പിലേക്ക് അഗ്നി പകർന്ന് ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ക്ഷേത്ര പരിസരത്ത് ഭക്തർക്കായി തയ്യാറാക്കിയിട്ടുള്ള അടുപ്പുകളിലേക്ക് അഗ്നി പകരും. ഭക്തർ പൊങ്കാല നിവേദ്യം സമർപ്പിക്കും. രാവിലെ എതൃത്ത് പൂജയ്ക്ക് ശേഷം 8 ന് പണ്ഡാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കും. 9.30 ന് പൊങ്കാല തളിക്കൽ തുടർന്ന് ഉച്ചപൂജ.