വൈപ്പിൻ: പെരുമാൾപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ തിരുനാളിന് 19ന് വൈകിട്ട് 5ന് വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ കൊടിയേറ്റും. തിരുനാളിന് മുന്നോടിയായ ഊട്ടുതിരുനാൾ 18ന് നടക്കും.
20ന് വൈകിട്ട് ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളിയുടെ കാർമ്മികത്വത്തിൽ ദിവ്യബലി. ഫാ. ജോസഫ് പുത്തൻപുരക്കൽ വചനസന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, വർണക്കാഴ്ച, ഫ്യൂഷൻ, ശിങ്കാരിമേളം. തിരുനാൾദിനമായ 21ന് രാവിലെ അമ്പെഴുന്നള്ളിപ്പ്, വൈകിട്ട് ദിവ്യബലി- ഫാ. ബിബിൻ ജോർജ്, ഫാ. ജോൺ കപ്പിസ്താൻ ലോപ്പസ് എന്നിവർ കാർമ്മികത്വം വഹിക്കും. രാത്രി 7.30ന് മെഗാഷോ.