വൈപ്പിൻ: ചെറായി ശ്രീഗൗരീശ്വര ക്ഷേത്രത്തിലെ മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 7ന് 1001 കതിന, ഉച്ചയ്ക്ക് പ്രസാദംഊട്ട്, വൈകിട്ട് 5ന് ചെറായി ഭക്തജന സമിതിയുടെ കാവടിയാട്ടം, രാത്രി 7.30ന് തന്ത്രി പറവൂർ രാകേഷിന്റെയും മേൽശാന്തി രാമചന്ദ്രന്റെയും കാർമ്മികത്വത്തിൽ കൊടിയേറ്റ്. രാത്രി 8ന് 501 കതിന. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 8.30ന് ശ്രീബലി, രാത്രി 7ന് തായമ്പക, 7.30ന് എഴുന്നള്ളിപ്പ്.
19ന് വൈകിട്ട് ഓട്ടൻതുള്ളൽ, രാത്രി 8ന് കോട്ടയം സുരഭിയുടെ നാടകം, 10ന് കഥകളി. 20ന് വൈകിട്ട് 5.30ന് ശീതങ്കൻതുള്ളൽ, രാത്രി 8ന് തിരുവനന്തപുരം ജോസ്‌കോയുടെ ഗാനമേള, 10ന് കഥകളി, 21ന് വൈകിട്ട് 5.30ന് കുറത്തിയാട്ടം, രാത്രി 8ന് കൊച്ചിൻ തരംഗ് ബീറ്റ്‌സിന്റെ ഗാനമേള.
22ന് വൈകിട്ട് 5ന് ചാക്യാർകൂത്ത്, രാത്രി 8ന് വി.വി. സഭ നൃത്തസംഗീത അക്കാഡമിയുടെ നൃത്ത സംഗീതാവിഷ്‌കരണം, 23ന് രാവിലെ 9ന് സോപാനസംഗീതം, രാത്രി 8ന് കൊച്ചിൻ ശാരികയുടെ നാടകം, 24ന് വൈകിട്ട് 5ന് സാംസ്‌കാരിക സമ്മേളനം, രാത്രി 8ന് പത്തനംതിട്ട ഒറിജനൽസിന്റെ ഗാനമേള.
25ന് 6ന് പ്രഭാഷണം, രാത്രി 8ന് അമ്പലപ്പുഴ സാരഥിയുടെ നാടകം, 26ന് തൈപ്പൂയം, പുലർച്ചെ 5ന് നവകലാഭിഷേകം, 6 മുതൽ തൈപ്പൂയാഭിഷേകം, 10ന് എടവനക്കാട് പഴനിയാണ്ടവ സംഘത്തിന്റെ കാവടിഘോഷയാത്ര, വൈകീട്ട് 6ന് ചെറായി വടക്കുംഭാഗം ഗൗരീശ്വരവിലാസം കാവടിസംഘത്തിന്റെ ഭസ്മക്കാവടി ഘോഷയാത്ര, തുടർന്ന് ദേവിക്ക് പൂമൂടൽ, രാത്രി 8.30ന് എസ്.കൃതികയുടെ സംഗീതക്കച്ചേരി, 11ന് പള്ളിവേട്ട.
27ന് പൂരം, രാവിലെ 8.15ന് തിടമ്പേറ്റൽ, 8.30ന് ശ്രീബലി, 3 മണി മുതൽ ഇരുചേരുവാരങ്ങളുടേയും പകൽപ്പൂരം, കുടമാറ്റം, വൈകീട്ട് 6.30ന് കൂട്ടിയെഴുന്നുള്ളിപ്പ്, 9ന് വർണ്ണക്കാഴ്ച, 10ന് മാപ്രാണം സച്ചിന്റെ നാദസ്വരകച്ചേരി, പുലർച്ചെ ഒന്നിന് ആറാട്ട്, 2 മുതൽ എഴുന്നള്ളിപ്പ്, രാവിലെ 6ന് കൊടിയിറക്കൽ.