ആലുവ: കടുങ്ങല്ലൂർ പുന്നശേരിപുറ്റ്‌ ഭദ്രകാളി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിനോടനുബന്ധിച്ച്‌ നൽകുന്ന കർമ്മശ്രേഷ്ഠ പുരസ്കാരം മാവൽശേരി മനയിൽ നാരായണൻ നമ്പൂതിരിക്ക്‌ റിട്ട. ഡെപ്യൂട്ടി കളക്ടർ എ.കെ. തങ്കപ്പൻ സമ്മാനിച്ചു. സെൻട്രൽ വെയർഹൗസിംഗ്‌ കോർപ്പറേഷൻ ഡയറക്ടർ കെ.വി. പ്രദീപ്‌ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.കെ. സംഗീത്‌, സെക്രട്ടറി സി.എസ്. അനിൽ എന്നിവർ സംസാരിച്ചു.